ഒരിക്കലും നിർത്താത്ത വണ്ടിയിൽ
ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.
തീവണ്ടി പെട്ടന്നങ്ങു മറവിരോഗത്തിനു കീഴ്പ്പെടുകയാണ്
ഓരോ സ്റ്റേഷനിലെത്തുമ്പൊഴും നിർത്താൻ മറന്നുപോവുകയാണ്.
പയ്യന്നൂർ ഇറങ്ങേണ്ടവർ കാസർഗോഡുവരെ നിലവിളിച്ചുകൊണ്ടിരുന്നു
കാസർഗോഡ് ഇറങ്ങേണ്ടവർ മംഗലാപുരം വരെ നിലവിളിച്ചു കൊണ്ടിരുന്നു.
പിന്നെ എല്ലാവരും എല്ലാം മറന്നു മിണ്ടാതിരിക്കാൻ തുടങ്ങി.
ഇപ്പോൾ ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും
ഒരിക്കലും നിർത്താത്ത ഒരു തീവണ്ടിയിലങ്ങനെ പോവുകയാണ്.
എന്റെ മുന്നിലിരിക്കുന്ന ഫേമിലി കണ്ണൂരിൽ നിന്നും കയറിവരാണ്.
(മൂന്നുവയസ്സുകാരി സുന്ദരിക്കുട്ടി, അവളുടെ അഞ്ചുവയസ്സുകാരൻ ബ്രദർ,ഇടയ്ക്കിടെ എന്നെ ഒളിഞ്ഞു നോക്കുന്ന പൂച്ചക്കണ്ണുള്ള വെളുവെളാ വെളുത്ത മമ്മി , മസിൽ ഉരുട്ടിക്കയറ്റിയ ഡാഡി-പുഴയിലേക്ക് ചൂണ്ടി കടലെന്നു പറയുന്ന കുട്ടിയെപ്പോലെ നിഷ്കളങ്കമായ ഒരു യാത്ര)
ഇറങ്ങാനുള്ള സ്റ്റേഷൻ എല്ലാവരെയുംപോലെ അവരും മറന്നു പോയിരിക്കുന്നു..
ഒരിക്കലും നിർത്താത്ത വണ്ടിയിൽ
കാലം പോയതറിഞ്ഞതേയില്ല
മൂന്നുവയസ്സുകാരി
എത്രപെട്ടന്നാണ് വയസ്സറിയിച്ചത്
തൊട്ടപ്പുറത്തെ കമ്പാർട്ടുമെന്റിലെ
മാർവാഡിച്ചെക്കനുമായി പ്രണയത്തിലായത്,
ഗർഭിണിയായത്; പ്രസവിച്ചത്..!
അവളുടെ ചേട്ടൻ ഏതു കമ്പാർട്ടുമെന്റിലെ
ആരുമായാണ് ഒളിച്ചോടിയത് എന്ന് ഓർമയില്ല
അച്ഛൻ പ്രായമായി
മസിലുകൾ ശോഷിച്ചു
ചുമച്ചുചുമച്ച് തീർന്നുപോവുകയായിരുന്നു.
ഇപ്പോഴും ഞാനും നിങ്ങളും അവരും ഇവരും എല്ലാവരും

ഇപ്പോൾ എന്റെ കൂടെ ഇരിക്കുന്ന പൂച്ചക്കണ്ണി
പഴയ മൂന്നുവയസ്സുകാരിയുടെ അമ്മയല്ല
മസിൽപവർ കാരൻറെ ഭാര്യയല്ല
നിങ്ങൾക്കാർക്കും ഓർമയില്ലാഞ്ഞിട്ടാണ്/എനിക്കും
ഇവൾ യാത്ര തുടങ്ങുമ്പോഴേ എന്റെ കൂടെ ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ