2013 ജൂലൈ 16, ചൊവ്വാഴ്ച

ഇത് ഒരു പുണ്യ സ്ഥലമാണ്. ഇവിടെ വരുന്നവർ പ്രാർത്ഥനയോടെ മാത്രം അകത്തു പ്രവേശിക്കുക

പ്രാർത്ഥന 

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ക്യൂ ഒട്ടുമില്ലാതെ കുപ്പി കിട്ടീടണേ..
ഇന്നലത്തെ കിക്കു മാറുന്നതിൻ മുമ്പ് 
ഇന്നത്തെ ക്വാട്ട  തികച്ചു തന്നീടണേ..

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ഷെയറിട്ടു വാങ്ങുവാൻ കൂട്ടു തന്നീടണേ
കൂറു കൂടുന്നവൻ ഒന്നരപ്പെഗ്ഗിൽ കിടന്നുപോയീടണേ

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
ഒറ്റയ്ക്കടിക്കുവാൻ കൂട്ടു നിന്നീടണേ
ടച്ചിംഗ്സിനെന്തേലും കൊണ്ടു തന്നീടണേ

ദൈവമേ ദൈവമേ കാത്തു കൊള്ളേണമേ
വീട്ടിലേക്കെന്നെ തിരിച്ചു കൊണ്ടാക്കണേ
മുറ്റത്തു മെല്ലേ മലർത്തിക്കിടത്തണേ...

1 അഭിപ്രായം: