ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക....
എന്നു മെല്ലെമെല്ലെ തണുത്ത
പ്രഭാതങ്ങളിലേക്ക് ഉണരുകയും
പൊള്ളുന്ന ഉച്ചകളിലേക്കു പെരുകുകയും
നനഞ്ഞ രാത്രികളിലേക്കു മുറുകുകയും ചെയ്യുന്ന
ഡപ്പാംകുത്തു താളമാണ്, ഈ തെരുവിൻറെ
പശ്ചാത്തല സംഗീതം.
ഞാൻ ഈ തെരുവിലെ പാൻവാലയാണ്.
അവർ,
വിരസതയെ പൊതിഞ്ഞുകൊണ്ടുപോയി
ചവച്ചുതുപ്പുന്ന
ആവർത്തന വിരസത
എൻറെ ഉന്തുവണ്ടിയിൽ
ഞാൻ
ഉണർന്നിരിക്കുന്ന ഉത്കണ്‍ഠ
ബീഡ, വെറ്റ, പാക്ക്, ചുണ്ണ..
പരസ്യമായി ഒളിച്ചുവിൽക്കുന്ന ഗഞ്ചാബീഡികൾ..
അവർ,
വിരസതയെ പുകച്ചുതള്ളുന്ന
ആവർത്തന വിരസത.
ഞാൻ കാഴ്ചകൾക്കു ചുണ്ണാമ്പു പുരട്ടുന്നു.
അവർ,
ടോയിലെറ്റ് ഇല്ലാത്ത തെരുവുമക്കൾ
അഴുക്കുചാലുകളിലേക്ക് തുറന്നു വെച്ച
പാട്ടിമാരുടെ;അക്കമാരുടെ
കറുത്ത നഗ്നപൃഷ്ഠങ്ങള്‍
വെളുത്ത നഗ്നപൃഷ്ഠങ്ങള്‍
ചൊറിപിടിച്ച നഗ്നപൃഷ്ഠങ്ങള്‍
സുഖ ശോധനയുടെ-
ആവർത്തന വിരസത...
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തിരുനങ്കൈകൾ*
കൈകൊട്ടിത്തെരുവിലിറങ്ങുന്ന
ബുധനാഴ്ചകൾ,
ഗുണ എന്ന ഒമ്പോത്*
മുരുകൻ എന്ന ഒമ്പോത്
മാരിയപ്പൻ എന്ന ഒമ്പോത്.
മുല്ലൈ മലർകൾ..വളൈയലുകൾ,
റബ്ബർ മുലൈകൾ,നിരോധന ഉറകൾ
അവർ വിരസതയെ അണിഞ്ഞൊരുങ്ങുന്നു.
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
അഞ്ചുരൂപത്തുട്ടുകളുടെ കിലുക്കങ്ങൾ
സാരിപൊക്കുന്ന ശൂന്യതകൾ
അക്കാ തങ്കച്ചി പൊണ്ടാട്ടി തായോളി വിളികൾ
മറഞ്ഞു നിന്നിട്ടും തെളിഞ്ഞു-
കാണുന്ന/കേൾക്കുന്ന
വദനസുരതസീൽക്കാരം..
അവർ,
ഛർദ്ദിച്ചുകളയുന്ന/വലിച്ചു കുടിക്കുന്ന
ആവർത്തന വിരസത
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
കോവിലുകൾ പൂജകൾ
ആർത്തവാഘോഷങ്ങൾ
ശവഘോഷയാത്രകൾ
മരിച്ചതറിയാതെ
ചാരുകസേരയിൽ ഊരുചുറ്റുന്ന ശവങ്ങൾ
ചത്ത കുട്ടികൾ
കൂലിക്കരച്ചിലുകൾ, കാവടിയാടുന്ന
ആവർത്തന വിരസത..
വിരസതയെ
വീണ്ടുംവീണ്ടും മസാലപുരട്ടി-
ച്ചുരുട്ടി വിൽക്കുന്ന ഞാൻ
ഈ തെരുവിലെ പാൻവാലയാണ്.
എൻറെ രാവുകൾ
മുലകളില്ലാത്ത മുലയിടുക്കിലേക്ക്
ഒറ്റുകൊടുക്കുന്ന മുഷിഞ്ഞ ഗാന്ധിത്തല
അമ്പതു രൂപയുടെ ഉദ്ധാരണം
ലിംഗശൂന്യമായ പൗരുഷങ്ങൾ
യോനിയില്ലാത്ത സ്ത്രീത്വങ്ങൾ
പെണ്ണുങ്ങളുടെ, മുഴക്കമുള്ള ആണ്‍ശബ്ദം
ആണുങ്ങളുടെ കുയിൽനാദം
എൻറെ ഓർഗാസം..
എൻറെ സീൽക്കാരം...
ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
ഇന്ത നടൈ പോതുമാ,ഇന്നും കൊഞ്ചം വേണമാ....
അവർ
ചിറി തുടക്കുന്ന
ചേലച്ചുറ്റുന്ന
ആവർത്തന വിരസത.
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
ഡങ്ക ഡക്ക..ഡങ്ക ഡക്ക..ഡങ്ക ഡക്ക. ഡങ്ക ഡക്ക..ഡങ്ക ഡക്ക..
തലൈവർ വാഴ്ക
തലൈവർ വാഴ്ക..
"A street that you have never visited is a book that you have never read! You never know what you are missing!” ― Mehmet Murat ildan
(*ചെന്നൈ നഗരത്തിലെ ഗ്വിണ്ടി എന്ന സ്ഥലത്തുള്ള കൊത്തവാൾ സ്ട്രീറ്റിലെ പന്നീർ സെൽവം എന്ന പാൻകടക്കാരൻറെ കൂടെയുള്ള ട്രെയിൻ യാത്രയുടെ ഓർമ.
ഇതേ തെരുവിലെ ഒന്നരവർഷത്തെ ജീവിതം.
ഇതേ തെരുവിലെ ഒന്നരവർഷത്തെ ജീവിതം.
*ഒമ്പോത്, തിരുനങ്കൈകൾ- ഹിജടകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ